നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്​

കൂത്തുപറമ്പ്: അഞ്ചരക്കണ്ടിക്കടുത്ത ചാമ്പാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ണാൻ മട്ടയിലെ സുരേന്ദ്രനാണ് (50) പരിക്കേറ്റത്. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ചാലയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ തലശ്ശേരി- അഞ്ചരക്കണ്ടി റോഡിലാണ് അപകടം. ചാമ്പാട് ഓയിൽ മില്ലിന് സമീപത്ത് സാധനങ്ങൾ കയറ്റാൻ നിർത്തിയിട്ടിരുന്ന ലോറിയിൽ ഓട്ടോ ഇടിക്കുകയായിരുന്നു. ലോറിയുടെ പിൻഭാഗത്തെ സിഗ്നൽ ലൈറ്റ് മറഞ്ഞിരുന്നതിനാൽ ലോറി നിർത്തിയിട്ടത് ഓട്ടോഡ്രൈവറുടെ ശ്രദ്ധയിൽപെടാത്തതാണ് അപകടകാരണമെന്ന് പരിസരവാസികൾ പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി ലോറിയും ലോറിഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.