സിറ്റി-നടാക്കൽ റോഡിൽ മാലിന്യം: തെരുവുകൾ കൈയടക്കി നായ്​ക്കൾ

കണ്ണൂർ സിറ്റി: സിറ്റിയിലും പരിസരങ്ങളിലും രാപ്പകൽഭേദമന്യേ തെരുവുനായ്ക്കൾ അലയുന്നു. മാലിന്യം തള്ളുന്നത് വ്യാ പകമായതോടെയാണ് ഇവിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായത്. സിറ്റി ജുമാമസ്ജിദിന് സമീപത്തെ സിറ്റി-നടാക്കൽ റോഡിലാണ് തെരുവുനായ്ക്കളുടെ വിളയാട്ടം. സ്‌കൂൾ, മദ്റസ വിദ്യാർഥികൾ ഈ ഭാഗത്തുകൂടി പോകുന്നത് ഭീതിയോടെയാണ്. മാത്രമല്ല, വ്യാപാരികളും കാൽനട, ഇരുചക്ര വാഹന യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. മാലിന്യം തള്ളുന്നത് മൂലമാണ് ഇവ ഈ ഭാഗങ്ങളിൽ തമ്പടിക്കുന്നത്. പലയിടത്തും പ്ലാസ്റ്റിക് കൂടുകളിൽ റോഡരികിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ മുഴുവനും കവറുകൾ കടിച്ചുകീറി റോഡിലേക്ക് വലിച്ചിടുന്നതും പതിവാണ്. ജനസഞ്ചാര കേന്ദ്രമായ നടാക്കലിലെ മാലിന്യക്കൂമ്പാരത്തിൽ പൊറുതിമുട്ടിയ നാട്ടുകാരുടെ ശോച്യാവസ്ഥ 'മാധ്യമം' റിപ്പോർട്ട് നൽകിയിരുന്നു. അടുത്തദിവസം തന്നെ കോർപറേഷൻ ജീവനക്കാരെത്തി മാലിന്യം കത്തിക്കുകയായിരുന്നു. പിന്നീട് ആഴ്ചകൾക്ക് ശേഷം വീണ്ടും ഈഭാഗം മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയും ചെയ്തു. തെരുവുനായ്ക്കൾക്കെതിരെ കോർപറേഷൻ അധികൃതർ ഒരു നടപടിയുമെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. സിറ്റി ജുമാമസ്ജിദിന് അരികിലുള്ള നടാക്കൽ റോഡിൽ ഒരു വാഹനത്തിന് കഷ്ടിച്ചു പോകാൻ മാത്രമാണ് സാധിക്കുക. റോഡിന് നടുവിൽ ഒന്നിലേറെ നായ്ക്കൾ വരുമ്പോൾ ബൈക്ക് യാത്രികർ വീഴുന്നതായും പരിസരവാസികൾ പറയുന്നു. രണ്ടുദിവസം മുമ്പ് ജുമാമസ്ജിദിന് പിറകിലെ ഒരു മരണവീട്ടിലേക്ക് മാതാവിൻെറ കൂടെ പോകുന്ന ഒന്നരവയസ്സുകാരൻെറ പിറകെ തെരുവുനായ് ഓടിയതായും പറയുന്നു. തായത്തെരു ഭാഗത്തും ഇതേ അവസ്‌ഥയാണ്‌ നിലവിൽ. ഇനി ആർക്കാണ് പരാതി നൽകേണ്ടത് എന്നാണ് സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ ചോദിക്കുന്നത്. CITY NADAKAL MALINYAM സിറ്റി നടാക്കൽ റോഡിൽ മാലിന്യം തള്ളിയനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.