അനുസ്മരണം

കണ്ണാടിപ്പറമ്പ്: മുസ്ലിം ലീഗ് കണ്ണാടിപ്പറമ്പ് ഏരിയ കമ്മിറ്റിയും പാറപ്പുറം ശാഖ കമ്മിറ്റിയും ലീഗ് നേതാവ് കെ.ടി . അബ്ദുല്ല ഹാജി അനുസ്മരണ പ്രാർഥന സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. ഇ.വി. അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബഷീർ ഹനീഫി പ്രാർഥനക്ക് നേതൃത്വം നൽകി. ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.എൻ. മുസ്തഫ, കബീർ കണ്ണാടിപ്പറമ്പ്, പി.വി. അബ്ദുല്ല, എ.ടി. മഹമൂദ്‌ ഹാജി, സി. കുഞ്ഞഹമ്മദ്‌ ഹാജി, ഷഹബാസ് നിടുവാട്ട്, സി. ആലിക്കുഞ്ഞി, മുഹമ്മദ് അലി ആറാംപീടിക, അഷ്കർ കണ്ണാടിപ്പറമ്പ്, കെ.കെ. ഷിനാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.