മയ്യഴിയുടെ കഥാകാരനെ എം.വി. ജയരാജന്‍ സന്ദര്‍ശിച്ചു

മാഹി: ഗൃഹസന്ദര്‍ശനത്തിൻെറ ഭാഗമായി മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദനെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയവും സാംസ്‌കാരികവുമായ വിവിധ പ്രശ്‌നങ്ങളിൽ ചര്‍ച്ച നടന്നു. വികസനരംഗത്ത് വലിയകുതിപ്പാണ് കേരളത്തിലുണ്ടാവുന്നതെന്ന് എം. മുകുന്ദന്‍ പറഞ്ഞു. എല്ലാമേഖലയിലും മാറ്റം പ്രകടമാണ്. പുതിയതലമുറയുടെ തൊഴില്‍പരവും സര്‍ഗാത്മകവുമായ പ്രശ്‌നങ്ങളെ കുറേകൂടി ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ ഇടതുപക്ഷത്തിന് സാധിക്കണം. ദൈവത്തിനെതിരായ വോട്ടായി മാറുമോ എന്ന ആശങ്കയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുവിഭാഗം വിശ്വാസികളെങ്കിലും ഇടതുപക്ഷത്തിനെതിരെ വോട്ട്‌ചെയ്തതെന്നും മാധ്യമപ്രചാരണത്തില്‍ ചിലരെങ്കിലും കുടുങ്ങിയിട്ടുണ്ടെന്നും എം. മുകുന്ദന്‍ പറഞ്ഞു. മാഹി പള്ളിവികാരി ഫാ. ജെറോചിങ്ങന്തറയെയും സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.