റഊഫ്​ ജയിലിൽനിന്നിറങ്ങിയത്​ ആഴ​്​ചകൾക്ക്​ മുമ്പ്​

കണ്ണൂർ സിറ്റി: ആദികടലായിയിൽ തിങ്കളാഴ്ച രാത്രി വെട്ടേറ്റുമരിച്ച കട്ട റഊഫ് മയക്കുമരുന്ന് കടത്ത് കേസിൽ ശിക്ഷ കഴ ിഞ്ഞിറങ്ങിയത് ആഴ്ചകൾക്കുമുമ്പ്. കൊലപാതകം, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ, കണ്ണൂർ സിറ്റിയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ ഐറ്റാണ്ടി പൂവളപ്പിലെ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയായിരുന്നു. 2016 ഒക്ടോബർ 12ന് ഹർത്താൽ ദിനത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫാറൂഖിനെ തടഞ്ഞു നിർത്തി കുത്തികൊല്ലുകയായിരുന്നുവെന്നാണ് റഊഫിനെതിരെയുള്ള കേസ്. മൂന്നുമാസം മുമ്പ് എട്ടുകിലോ കഞ്ചാവുമായി ടൗൺ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ചിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായും പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച ടൗൺ പൊലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്ത തയ്യിൽ സ്വദേശി മുഹമ്മദ് റഫീഖും ആയിക്കര ഹാർബറിൽനിന്ന് ബ്രൗൺ ഷുഗറുമായി സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേരും റഊഫിൻെറ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.