കണ്ണൂർ: ഒരുലക്ഷം യുവകർഷക സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ ജില്ല പ്രിൻസിപ്പൽ കൃഷി ഒാഫിസ് പടിക്കൽ ധർണ നടത്തി. കൃഷിവകുപ്പ് മുഖേന 1994ൽ നടപ്പാക്കിയ ഒരുലക്ഷം യുവ കർഷകർക്കുള്ള പ്രത്യേക െതാഴിൽദാന പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള പെൻഷനും ഗ്രാറ്റ്വിറ്റിയും വർധിപ്പിക്കുക, മുൻ സർക്കാർ നടപ്പാക്കിയ പദ്ധതികളും ആനുകൂല്യവും പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സമിതി ജില്ല പ്രസിഡൻറ് മാത്യു കൊച്ചുതറയിൽ അധ്യക്ഷത വഹിച്ചു. സജീവ് വാസുദേവൻ, ജാനകി പരിയാരം, വിത്സൻ വടക്കയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.