കോൺഗ്രസ് യോഗം ഒരുവിഭാഗം ബഹിഷ്കരിച്ചു

തലശ്ശേരി: ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ യോഗം ഒരു വിഭാഗം ബഹിഷ്കരിച്ചു. വ്യാഴാഴ്ച വൈകീട്ട് എം.എം റോഡിലെ എൽ.എസ് പ്രഭു മന്ദിരത്തിൽ ചേർന്ന യോഗമാണ് അനസ് ചാലിൽ, വി.കെ.വി. റഹീം, ഉസ്മാൻ പി. വടക്കുമ്പാട്, ഗഫൂർ മനയത്ത്, കെ. സജീവൻ തുടങ്ങിയവർ ബഹിഷ്കരിച്ചത്. സി.ഒ.ടി. നസീർ വിഷയത്തിൽ മാടപ്പീടികയിൽനിന്ന് തലശ്ശേരിയിലേക്ക് ആഗസ്റ്റ് ഒന്നിന് നടക്കുന്ന ജാഥ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യോഗത്തിൽ എ വിഭാഗം ഡി.സി.സി അംഗമായ കെ. ശിവദാസനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ യോഗം ബഹിഷ്കരിച്ചത്. കെ. ശിവദാസനെ ക്ഷണിക്കണമെന്ന ഡി.സി.സി തീരുമാനത്തിൻെറ കത്തുമായാണ് എ വിഭാഗക്കാർ യോഗത്തിനെത്തിയത്. ഇതേച്ചൊല്ലി ബ്ലോക്ക് ഭാരവാഹികളുമായി ഏറെനേരം വാക്ക്തർക്കമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.