അനധികൃത പാർക്കിങ്ങിനെതിരെ നടപടി

കൂത്തുപറമ്പ്: കൂത്തുപറമ്പ് രജിസ്ട്രാർ ഓഫിസിന് മുന്നിൽനിന്ന് കോടതിയിലേക്ക് പോകുന്ന റോഡിലെ അനധികൃത പാർക്കിങ് ങിനെതിരെ പൊലീസ് നടപടി ആരംഭിച്ചു. കോടതിയിലെത്തുന്ന വാഹനങ്ങൾ വഴിയിൽ കുരുങ്ങുന്ന സാഹചര്യത്തിൽ കോടതിനിർദേശത്തെ തുടർന്നാണ് നടപടി. നേരത്തെതന്നെ അനധികൃത പാർക്കിങ് വിലക്കി പൊലീസ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. പക്ഷേ, ബോർഡിന് കീഴിൽപോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി നിർദേശപ്രകാരം പൊലീസ് നടപടി സ്വീകരിച്ചത്. ആദ്യഘട്ടമെന്നനിലയിൽ റോഡിൻെറ വലതുഭാഗത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചു. അതേസമയം, കൂത്തുപറമ്പ് ടൗണിൽ മതിയായ പാർക്കിങ് സൗകര്യമില്ലാത്തതും പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ്. നിർദിഷ്ട സബ് ജയിൽ കോമ്പൗണ്ടിലാണ് നിലവിൽ വൻതോതിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സബ് ജയിലിൻെറ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതോടെ ഈ ഭാഗത്തെ പാർക്കിങ് പൂർണമായും ഇല്ലാതാകും. ടൗണിൽ എത്തിച്ചേരുന്ന വാഹനങ്ങൾക്ക് ആവശ്യമായ പാർക്കിങ് സൗകര്യം ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.