ഗവ. മെഡിക്കൽ കോളജിൽ സ്ഥിരം ചിത്രപ്രദർശനം

പയ്യന്നൂർ: കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ്‌ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ, കേരള ലളിതകല അക്കാദമിയുടെ ആഭിമു ഖ്യത്തിൽ സ്ഥിരം ചിത്രപ്രദർശനം ഒരുക്കുന്നു. നിരവധി കാർഡിയാക്‌ പ്രൊസീജറുകൾ ചെയ്യുന്ന കേന്ദ്രങ്ങളിലൊന്നായ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഇത്തരത്തിൽ പ്രശസ്തരുടെ പെയിൻറിങ്ങുകൾ സ്ഥാപിക്കുന്നത്‌ ഹൃദ്രോഗ ബാധിതരുടെയും കൂട്ടിരിപ്പുകാരുടെയും ഉത്കണ്ഠ കുറക്കുന്നതിന്‌ സഹായകരമാവുമെന്നും വിലയിരുത്തപ്പെടുന്നു. ആദ്യമായാണ് കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ ഇത്തരത്തിൽ സ്ഥിരം ചിത്രപ്രദർശനം ഒരുക്കുന്നത്‌. ചിത്രങ്ങൾ ബുധനാഴ്ച രാവിലെ 10ന് കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് കെ.വി. സുമേഷ്‌ പ്രകാശനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.