റോഡിൽ വെള്ളക്കെട്ട് അപകടഭീഷണിയുയർത്തുന്നു

ഇരിട്ടി: റോഡിലെ വെള്ളക്കെട്ട് അപകടഭീഷണിയുയർത്തുന്നു. ഇരിട്ടി -പേരാവൂർ റൂട്ടിൽ പയഞ്ചേരി കോറമുക്കിലാണ് റോഡിൽ വെള്ളക്കെട്ടുള്ളത്. മഴയൊന്നു പെയ്യുമ്പോൾതന്നെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് പതിവുകാഴ്ചയാണ്. മഴ കൂടുമ്പോൾ റോഡ് തോടായി മാറും. കഴിഞ്ഞദിവസമുണ്ടായ വെള്ളക്കെട്ടിൽ റോഡിലൂടെയുള്ള ഗതാഗതം തന്നെ തടസ്സപ്പെട്ടിരുന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നത് പതിവാണ്. ഓവുചാൽ സംവിധാനം കാര്യക്ഷമമാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.