സ്നേഹസദൻ സ്പെഷൽ സ്കൂളിലേക്ക് പ്രവേശനം തുടങ്ങി

മാഹി: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ചെറുകല്ലായിയിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ സ്പെഷൽ സ്കൂളിലേക്ക് പുതിയ അധ്യയനവർഷത്തിലെ പ്രവേശനം തുടങ്ങി. അർഹരായ കുട്ടികൾക്ക് സൗജന്യ പഠനവും ഭക്ഷണവും യൂനിഫോമും നൽകും. യാത്രാസൗകര്യവുമൊരുക്കിയിട്ടുണ്ട്. തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയനുസരിച്ച് വിദഗ്ധരായ അധ്യാപികമാരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതക്രമം കുട്ടികളിലുണർത്താനും വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് പഠിതാക്കളെ ആനയിക്കാനുമുള്ള നൂതനമായ പാഠ്യപദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നതെന്ന് മാനേജിങ് ട്രസ്റ്റി ടി.വി. ഗംഗാധരൻ അറിയിച്ചു. തൊഴിലധിഷ്ഠിത പഠനം പൂർത്തിയാകുന്നതോടെ സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി എബിലിറ്റി കഫേ എന്ന പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫോൺ: 808615338.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.