വയോജനങ്ങളെ ശാക്​തീകരിക്കുന്നതിന് നിയമ ബോധവത്​കരണം

മാഹി: ജനസംഖ്യയിൽ 13 ശതമാനം വരുന്ന വയോജനങ്ങളെ ശാക്തീകരിക്കുന്നതിന് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും കുടുംബശ്രീയും ചേർന്ന് നിയമ ബോധവത്കരണ ക്ലാസും വയോജന സംഗമവും സംഘടിപ്പിച്ചു. നിയമപരമായ അറിവുകൾ മനസ്സിലാക്കി ആയാസരഹിതമായ ജീവിതം നയിക്കുന്നതിന് വയോജനങ്ങൾക്ക് സഹായകരമാവുന്ന രീതിയിലാണ് ആസൂത്രണം ചെയ്തത്. കോഴിക്കോട് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. വയോജനങ്ങൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വ. സി.കെ. വിനോദും വയോജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ കമ്യൂണിറ്റി വിമൻസ് കൗൺസിലർ ടി. വിഷ്ണുമായയും ക്ലാസ് നയിച്ചു. കുടുംബശ്രീ പ്രവർത്തകരായ പ്രേമ, ദാക്ഷായണി, സുശീല എന്നിവരെ ആദരിച്ചു. ചടങ്ങിൽ പങ്കെടുത്ത വയോജനങ്ങൾക്ക് സ്നേഹോപഹാരം വൈസ് പ്രസിഡൻറ് റീന രയരോത്ത് സമ്മാനിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുധ മാളിയക്കൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കുടുംബശ്രീ ചെയർപേഴ്സൻ ബിന്ദു ജയ്സൺ, ഷംസുദ്ദീൻ, നിധിൻ, കെ.എസ്. നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.