രാഷ്​ട്രീയ വിശദീകരണ യോഗം

പയ്യന്നൂര്‍: ഇടതുപക്ഷം സംസ്ഥാനത്ത് അരാജകത്വം പടര്‍ത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെല്‍ കോഒാഡിനേറ്റര്‍ കെ. രഞ ്ജിത്ത്. ബി.ജെ.പി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മാണോ പോഷക സംഘടനകളാണോ ഭരിക്കുന്നതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. കലാലയങ്ങളെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കൊലാലയങ്ങളാക്കുകയാണെന്നും കെ. രഞ്ജിത്ത് കുറ്റപ്പെടുത്തി. യോഗത്തില്‍ എ.പി. അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കി. ബി.ജെ.പി പയ്യന്നൂര്‍ മണ്ഡലം പ്രസിഡൻറ് സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. എ.കെ. രാജഗോപാലന്‍, എം.പി. രവീന്ദ്രന്‍, ഗംഗാധരന്‍ കാളീശ്വരം, പ്രഭാകരന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.