കൊച്ചി: ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ അധ്യക്ഷനായി വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്. കാക്കനാട് എം.ആര്‍. എ ഹാളില്‍ നടന്ന ആർ.എസ്.എസ് ഐ.ടി മിലൻെറ ഈ വര്‍ഷത്തെ ഗുരുദക്ഷിണ ഗുരുപൂജ മഹോത്സവത്തിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ചടങ്ങ് സമാപിച്ച ശേഷം നടന്ന സംഘപ്രാർഥനയില്‍ കൈകള്‍ നെഞ്ചോടുചേര്‍ത്തു ഏറ്റുചൊല്ലുകയും ചെയ്തു. ആർ.എസ്.എസുമായുള്ള അടുപ്പവും താൽപര്യവും വ്യക്തമാക്കുന്ന പ്രസ്താവനകളും അധ്യക്ഷ പ്രസംഗത്തിൽ നടത്തി. ''കേരളത്തില്‍ ആര്‍.എസ്.എസുമായി അടുപ്പമാണെന്ന്് പറയാന്‍പോലും മടിക്കുന്നവരുണ്ട്. നമ്മുടെ ഇന്ത്യ, ഇന്ത്യയല്ലാതാക്കാന്‍ ആരെങ്കിലും ശ്രമിച്ചാൽ തടയാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. പൊലീസുകാര്‍ ആര്‍.എസ്.എസിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പറയപ്പെടുന്നു. ആര്‍.എസ്.എസ് എന്താ ഇന്ത്യക്കാരല്ലേ?. അങ്ങനെയുള്ള ചിന്തകള്‍ തിരുത്തപ്പെടണം'' ജേക്കബ് തോമസ് പറഞ്ഞു. പരിപാടിയില്‍ പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി, കൊച്ചി മഹാനഗരം സഹ സംഘചാലക് പ്രഫ. അച്യുതന്‍ കൃഷണമൂര്‍ത്തി തുടങ്ങിയവരുമുണ്ടായിരുന്നു. പുറത്തു കാത്തുനിന്ന മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴും അദ്ദേഹം ആർ.എസ്.എസ് അടുപ്പം പ്രകടമാക്കി. ''ആര്‍.എസ്.എസ് ഒരു സന്നദ്ധ സംഘടനയാണ്. വര്‍ഷങ്ങളായി പല സന്നദ്ധ കാര്യങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നവരും ഇന്ത്യന്‍ പൗരന്മാരാണ്''. ശബരിമല വിഷയത്തില്‍ പൊലീസുകാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെപ്പറ്റിയുള്ള ചോദ്യത്തിന്, ആര്, ആര്‍ക്ക് എന്ത് ചോര്‍ത്തി നല്‍കിയെന്നാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. പൗരന്മാര്‍ അറിയേണ്ട കാര്യങ്ങളല്ലേ നാട്ടില്‍ നടക്കേണ്ടത്. പിന്നെ ചോര്‍ത്തിക്കൊടുത്തു എന്നതിൻെറ അർഥമെന്താണെന്ന് അദ്ദേഹം ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.