ജാമ്യത്തിന്​ നിബന്ധനയായി ഖുർആൻ: വിധി കോടതി തിരുത്തി

ജാമ്യത്തിന് നിബന്ധനയായി ഖുർആൻ: വിധി കോടതി തിരുത്തി റാഞ്ചി: ന്യൂനപക്ഷ സമുദായത്തിനെതിരെ ഫേസ്ബുക് പരാമർശം നടത്തിയ സംഭവത്തിൽ ജാമ്യം അനുവദിക്കാൻ ഖുർആൻ പ്രതികൾ വിതരണം ചെയ്യണമെന്ന വിധി കോടതി തിരുത്തി. ഝാർഖണ്ഡിലെ കോടതിയാണ് കഴിഞ്ഞദിവസം കോളജ് വിദ്യാർഥിനിക്ക് ജാമ്യം അനുവദിച്ചിരുന്നത്. അഞ്ച് ഖുർആൻ പ്രതികൾ സൗജന്യമായി വിതരണം ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ, വിധി വിവാദമായതോടെ ജാമ്യം ലഭിക്കാൻ 7,000 രൂപയും രണ്ട് ആൾ ജാമ്യവും മതിയെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് മനീഷ് കുമാർ തിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.