ബ്രണ്ണൻ കോളജിൽ എ.ബി.വി.പി കൊടിമരം പ്രിൻസിപ്പൽ നീക്കി; പ്രിൻസിപ്പലിനെതിരെ സംഘ്​പരിവാർ

തലശ്ശേരി: എ.ബി.വി.പിയുടെ കൊടിമരം പ്രിൻസിപ്പൽ എടുത്തുകൊണ്ടുപോയതിനെച്ചൊല്ലി ഗവ. ബ്രണ്ണൻ കോളജിൽ സംഘർഷം. ബലി ദാനദിനത്തോടനുബന്ധിച്ച് ബുധനാഴ്ച കോളജിൽ എ.ബി.വി.പി നാട്ടിയ കൊടിമരമാണ് പ്രിൻസിപ്പൽ എടുത്തുകൊണ്ടുപോയത്. പരിപാടി കഴിഞ്ഞിട്ടും കൊടിമരം നീക്കാൻ പ്രവർത്തകർ കൂട്ടാക്കാത്തതിനാലാണ് പ്രിൻസിപ്പൽ ഇടപെട്ടത്. പ്രിൻസിപ്പലിൻെറ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയതോടെ കോളജിലും പരിസരങ്ങളിലും സംഘർഷം ഉടലെടുത്തു. ഇതിനിടെ ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിൻെറ നേതൃത്വത്തിൽ രാത്രി ഒമ്പതിന് പ്രിൻസിപ്പലിൻെറ പാലയാട് നരിവയലിലെ വീട്ടിലേക്ക് മാർച്ച് നടത്താനുള്ള നീക്കവുമുണ്ടായി. ധർമടം എസ്.െഎ മഹേഷ് കണ്ടേമ്പത്തും സംഘവുമെത്തി മാർച്ച് തടഞ്ഞു. സംഘർഷമുണ്ടായതിനെ തുടർന്ന് േകാളജ് പരിസരത്തും പ്രിൻസിപ്പലിൻെറ വീട്ടുപരിസരത്തും പൊലീസ് കാവലേർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.