മലബാർ ജലോത്സവം: പ്രചാരണഗാന പ്രകാശനം

തളിപ്പറമ്പ്: മംഗലശ്ശേരി പുഴയിൽ സെപ്റ്റംബർ 22ന് നടക്കുന്ന അഞ്ചാം മലബാർ ജലോത്സവത്തിൻെറ പ്രചാരണഗാനം ചലച്ചിത്രതാ രം സൗബിൻ പ്രകാശനം ചെയ്തു. പ്രകാശനച്ചടങ്ങിൽ മലബാർ ജലോത്സവ വർക്കിങ് ചെയർമാൻ ഹരിദാസ് മംഗലശ്ശേരി, കൺവീനർ പി.പി. ലിബീഷ്, പ്രചാരണ കമ്മിറ്റി ഭാരവാഹികളായ ഇ.പി. അജിത്, എ. സജീവൻ എന്നിവർ പങ്കെടുത്തു. ഡി.ടി.പി.സിയുടെ സഹകരണത്തോടെ നവോദയ സംഘടിപ്പിക്കുന്ന മലബാർ ജലോത്സവത്തിൽ ഉത്തരമേഖല വള്ളംകളി മത്സരം, ജല സാഹസികപ്രകടനം, ജല ഘോഷയാത്ര തുടങ്ങി വ്യത്യസ്ത ജലവിസ്മയ കാഴ്ചകൾ മംഗലശ്ശേരി പുഴയിൽ ഒരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.