മെഡിക്കൽ ക്യാമ്പ്

പയ്യന്നൂർ: പയ്യന്നൂർ നഗരസഭ മുത്തത്തി നഗര ആരോഗ്യകേന്ദ്രം, പയ്യന്നൂർ താലൂക്ക് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്ത ിൽ 'ഉഷസ്സ്' മെഡിക്കൽ ക്യാമ്പും 'മിഴി' പദ്ധതിയുടെ ഭാഗമായുള്ള 'കണ്ണടയുടെ' സൗജന്യ വിതരണവും പയ്യന്നൂരിൽ നടന്നു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സീനിയർ പി.ആർ.ഒ ജാക്സൺ ഏഴിമല, സ്കൂൾ ഹെഡ്മിസ്ട്രസ് ജാക്വിലിൻ ബിന്ന സ്റ്റാൻലി, മനോജ്‌, ശ്രീമതി, റീന ഷേർലി, രതീഷ് എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ ജബ്ബാർ, ഡോ. ഗ്രീഷ്മ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ക്യാമ്പിൽ അഞ്ഞൂറോളം വിദ്യാർഥികളെയും ഇരുപത്തഞ്ചോളം ജീവനക്കാരെയും പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.