വാറ്റുകേന്ദ്രം തകർത്തു

ആലക്കോട്: കാപ്പിമല റിവേഴ്സിന് സമീപം പ്രവർത്തിച്ചുവന്ന വ്യാജവാറ്റ് കേന്ദ്രം തകർത്ത് 60 ലിറ്റർ വാഷ് പിടിച്ചെടു ത്ത് നശിപ്പിച്ചു. ആലക്കോട് എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ഷനിൽകുമാർ, കെ.ജി. മുരളിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. നിരവധി വാറ്റുപകരണങ്ങളും പിടികൂടി. യു.ഡി.എഫ് പ്രതിഷേധിച്ചു ആലക്കോട്: വിലക്കയറ്റത്തിനും വൈദ്യുതിനിരക്ക് വർധനക്കുമെതിരെ യു.ഡി.എഫിൻെറ ആഭിമുഖ്യത്തിൽ ആലക്കോട് നടന്ന പ്രതിഷേധ ധർണ യു.ഡി.എഫ് ഇരിക്കൂർ നിയോജകമണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് വർഗീസ് പയ്യമ്പള്ളി അധ്യക്ഷതവഹിച്ചു. മോളി കാടൻകാവിൽ, കെ.ടി. സുരേഷ്കുമാർ, ലാലു കുന്നപ്പള്ളി, ജോസഫ് ഞവരക്കാട് എന്നിവർ സംസാരിച്ചു. ഡെന്നീസ് വാഴപ്പള്ളിൽ, ബാബു പള്ളിപ്പുറം, പി.കെ. ഗിരിജാമണി, ജോൺസൺ മഞ്ഞക്കുന്നേൽ, അപ്പുക്കുട്ടൻ സ്വാമിമഠം, അഡ്വ. ടി.സി. സിബി, ഔസേപ്പച്ചൻ തേവറോലിക്കൽ, ജോസ് കളപ്പുര തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.