എ.ടി.എമ്മിൽനിന്ന്​ വീട്ടമ്മയുടെ പണം കവർന്ന യുവാവ്​ പിടിയിൽ

തളിപ്പറമ്പ്: എ.ടി.എമ്മിൽനിന്ന് വീട്ടമ്മയുടെ പണം കവർന്നെടുത്ത യുവാവിനെ പൊലീസ് പിടികൂടി. തളിപ്പറമ്പ് ഭാരതി റെസി ഡൻസിയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാറാണ് പണമെടുത്തത്. ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച് പരാതിക്കാരിയുടെ പണം തിരികെ കൊടുപ്പിച്ച് താക്കീത് ചെയ്ത് വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ തളിപ്പറമ്പ് ടൗണിലെ കനറാ ബാങ്ക് എ.ടി.എമ്മിൽ പണമെടുക്കാനെത്തിയ പൂവ്വം സ്വദേശിനിയുടെ 8000 രൂപയാണ് തൊട്ടുപിന്നാലെ പണമെടുക്കാനെത്തിയയാൾ കവർന്നത്. പൂക്കോത്ത് നടയിലെ എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതിനാൽ യുവതി തിരിച്ചുപോവുകയായിരുന്നു. എന്നാൽ, പിന്നാലെ വന്നയാൾ അവരുടെ പണമെടുത്ത് സ്ഥലം വിട്ടു. മറ്റൊരു എ.ടി.എമ്മിൽ പണമെടുക്കാൻ ചെന്ന സ്ത്രീക്ക് അക്കൗണ്ടിൽ പണമില്ല എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ബാങ്കിൽ പരാതിയുമായി ചെല്ലുകയായിരുന്നു. ബാങ്ക് അധികൃതർ സി.സി ടി.വി പരിശോധിച്ചാണ് സുരേഷ് കുമാർ പണമെടുക്കുന്നത് കണ്ടെത്തിയത്. തളിപ്പറമ്പ് പൊലീസ് ക്രൈം സ്ക്വാഡിലെ സീനിയർ സി.പി.ഒ എ.ജി. അബ്ദുൽ റൗഫിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.