'ജെൻറിൽ വുമൺ' ലോഗോ പ്രകാശനം

'ജൻെറിൽ വുമൺ' ലോഗോ പ്രകാശനം കല്യാശ്ശേരി: പല ടെലിവിഷൻ സീരിയലുകളും കഞ്ചാവിെനക്കാൾ ലഹരി പകരുന്നവയാണെന്ന് മുൻമന്ത ്രി പി.കെ. ശ്രീമതി. കല്യാശ്ശേരിയിൽ 'ജൻെറിൽ വുമൺ' പദ്ധതിയുടെ ലോഗോപ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. മൊബൈൽ ഫോൺവഴി തെറ്റായ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിച്ച് സാധാരണ മനുഷ്യരെ അപമാനിക്കുന്നത് തടയണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് സ്വയം പ്രതിരോധിക്കുന്നതിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും നടപ്പാക്കുന്ന പദ്ധതിയാണ് ജൻെറിൽ വുമൺ. ജില്ല പഞ്ചായത്ത്, കല്യാശ്ശേരി പഞ്ചായത്ത്, ജില്ല പൊലീസ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കല്യാശ്ശേരി പഞ്ചായത്തിലെ ഓരോ വാർഡിലും 500 വീതം സ്ത്രീകൾക്ക് പരിശീലനം നൽകും. ആഗസ്റ്റിൽ പരിശീലനത്തിന് തുടക്കംകുറിക്കും. മൊത്തം 8000 സ്ത്രീകൾക്കും 2000 പെൺകുട്ടികൾക്കും പരിശീലനം നൽകും. ചടങ്ങിൽ വനിത സെൽ സി.ഐ നിർമല അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ, ജില്ല പഞ്ചായത്തംഗം പി.പി. ഷാജിർ, പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് കെ. ലക്ഷ്മണൻ, സ്ഥിരംസമിതി അധ്യക്ഷ പി. സ്വപ്നകുമാരി, ഇ. മോഹനൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.