സ്കോളർഷിപ് വിതരണം

ശ്രീകണ്ഠപുരം: സ്കൂൾ, കോളജ് തലങ്ങളിൽ മികവ് തെളിയിച്ച സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കായുള്ള നടത്തി. ശ്രീകണ്ഠപുരം സാൻ ജോർജിയ സ്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. തോമസ് ചാണ്ടി, കെ. ദിവാകരൻ, ബിനോയ്‌ തോമസ്, എസ്.ആർ. സൗമിനി, കെ. സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. രാമായണ മാസാചരണം ശ്രീകണ്ഠപുരം: കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കടക മാസപൂജ ബുധനാഴ്ച നടക്കും. രാവിലെ വിഷ്ണുസഹസ്രനാമ സ്തോത്രപാരായണം, ഗണപതിഹോമം, കളഭച്ചാർത്ത്, വൈകീട്ട് ദീപാരാധന, നാമജപപ്രദക്ഷിണം, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. തുടർന്ന് രാമായണ പാരായണവും ആരംഭിക്കും. കാവുമ്പായി കനകത്തിടം ഊർപ്പഴശ്ശിക്കോട്ടത്ത് കർക്കടക മാസ പൂജ ചൊവ്വാഴ്ച നടക്കും. അമ്മകോട്ടം മഹാദേവി ക്ഷേത്രത്തിൽ രാമായണ മാസാചാരണത്തിന് ചൊവ്വാഴ്ച തുടക്കമാകും. മാതൃസമിതിയുടെ നേതൃത്വത്തിലാണ് പരായണം. സബ്സ്റ്റേഷൻ പരിശോധനക്കായി ചാർജ് ചെയ്തു ശ്രീകണ്ഠപുരം: 110 കെ.വി ശ്രീകണ്ഠപുരം സബ് സ്റ്റേഷൻ കെ.എസ്.ഇ.ബി പരിശോധനക്കായി ഒരു ലൈൻ ചാർജ് ചെയ്തു. കാഞ്ഞിരോട് മട്ടന്നൂർ ലൈനിലെ വെള്ളാപ്പറമ്പിൽനിന്ന് സർക്യൂട്ട് ലൈൻ വലിച്ചാണ് താൽക്കാലികമായി ചാർജ് ചെയ്തത്. പരിശോധന പൂർത്തിയാക്കിയശേഷം ഇത് റദ്ദാക്കും. ഒരു സർക്യൂട്ടിൻെറ പണികൂടി ബാക്കിയുണ്ട്. രണ്ടു സർക്യൂട്ടുകളും പൂർത്തിയാക്കിയതിനുശേഷം സബ് സ്റ്റേഷൻ ചാർജ് ചെയ്യാനായിരുന്നു കെ.എസ്.ഇ.ബിയുടെ തീരുമാനം. എന്നാൽ, വോൾട്ടേജ് പ്രശ്നത്തിനും ഇടക്കിടെയുള്ള വൈദ്യുതിമുടക്കത്തിനുമെതിരെ പരാതികൾ കൂടിയപ്പോഴാണ് പൂർത്തിയായ സർക്യൂട്ട് ഉപയോഗപ്പെടുത്തി പരിശോധനയുടെ ഭാഗമായി നാലു ദിവസത്തേക്ക് ചാർജ് ചെയ്തത്. ഇതോടൊപ്പംതന്നെ ചെമ്പേരി 110 കെ.വി സബ് സ്റ്റേഷൻെറ ടവറുകളുടെ നിർമാണവും നടക്കുന്നുണ്ട്. വെള്ളാപറമ്പിൽനിന്ന് രണ്ടു സർക്യൂട്ട് ലൈനുകൾ വലിച്ചാൽ മാത്രമേ ചെമ്പേരി സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി എത്തിക്കാൻ കഴിയുകയുള്ളൂ. രണ്ടു സർക്യൂട്ടിൻെറ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.