ലോകകപ്പ് ക്രിക്കറ്റ് ക്വിസ്: ആനന്ദ്-നബീൽ സഖ്യം ജേതാക്കൾ

കണ്ണൂർ: തായംപൊയിൽ സഫ്ദർ ഹശ്മി സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച ജില്ലതല ലോകകപ്പ് ക്രിക്കറ്റ് ക്വിസ് 'സൂപ്പർ ഓവറി'ൽ ടി.ടി. ആനന്ദ്-സി. നബീൽ ടീം ജേതാക്കളായി. ടി.വി. ജിനേഷ് കുമാർ-എം.വി. ധനേഷ് ടീമാണ് റണ്ണറപ്പ്. സി. ആദിത്യൻ-ടി.വി. അഭിനന്ദ്, ആദിത്യ കൃഷ്ണൻ-അശ്വിൻ ദാസ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. പ്രാൺ സിങ് മത്സരം നയിച്ചു. സച്ചിൻെറ ആത്മകഥയെ ആസ്പദമാക്കി നടന്ന പുസ്തകസംവാദം അഡ്വ. വി. ദേവദാസ് നയിച്ചു. ജി.വി. അനീഷ് സംസാരിച്ചു. പി.പി. സതീഷ് കുമാർ സ്വാഗതവും കെ.സി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.