വൈ.എം.സി.എ ജൂബിലി ആഘോഷത്തിന് തലശ്ശേരിയില്‍ തുടക്കം

തലശ്ശേരി: വൈ.എം.സി.എ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തലശ്ശേരിയിൽ തുടക്കമായി. ഒരുവർഷം നീളുന്ന സേവന-ജീവകാര ുണ്യ പ്രവർത്തനങ്ങളാണ് ഇേതാടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുള്ളത്. കണ്ണൂര്‍ സബ് റീജ്യന്‍തല ഉദ്ഘാടനവും തലശ്ശേരി യൂനിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും തലശ്ശേരി സമരിറ്റന്‍ ഹോമില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സബ് റീജ്യൻ ചെയർമാൻ ജോഷി മാത്യു വട്ടക്കുേന്നൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത സഹായ മെത്രാൻ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണവും വൈ.എം.സി.എ കേരള റീജ്യൻ കോർ കമ്മിറ്റി അംഗം ഡോ.കെ.എം. തോമസ് മുഖ്യപ്രഭാഷണവും നടത്തി. ജിയോ േജക്കബ് യൂനിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. സിസ്റ്റർ ലിസറ്റ്, മത്തായി വീട്ടിയാങ്കൽ, ഇമ്മാനുവൽ ജോർജ്, ജോൺ മഞ്ചുവള്ളിൽ, പുഷ്പ ആേൻറാ, രാജു ചെരിയൻകാലായിൽ എന്നിവർ സംസാരിച്ചു. പി.പി. ചിന്നൻ സ്വാഗതവും വർക്കി വട്ടപ്പാറ നന്ദിയും പറഞ്ഞു. യൂനിറ്റ് ഭാരവാഹികൾ: പി.പി. ചിന്നൻ (പ്രസി.), ബൈജു മാത്യു (വൈ.പ്രസി.), വർക്കി വട്ടപ്പാറ (സെക്ര.), ജോസഫ് കൊറിയ, പി.പി. ജിനീഷ് (ജോ.സെക്ര.), പി.െജ. ബിജു (ട്രഷ.), ഇ.വി. രാജൻ, സണ്ണി പാസ്റ്റർ, സി.യു. തങ്കച്ചൻ, ടോം ജോസ്, ജോബി ജോൺ, രഞ്ജു സിറിയക് (എക്സി.അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.