പശുക്കളെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിഞ്ഞു

കണ്ണൂർ: പശുക്കളെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ മുണ്ടയാട്-കക്കാട് റോഡിൽ കക്കാട് പുഴയിലേക്ക് കാർ മറിഞ്ഞു. കാറ ിൽ യാത്രചെയ്യുകയായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മുണ്ടയാട് ഭാഗത്തുനിന്ന് പുതിയതെരുവിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന കെ.എൽ 13 എ.ഡി 517 ആൾട്ടോ കാറാണ് അപകടത്തിൽപെട്ടത്. റോഡിന് കുറുകെ ഓടിയ പശുക്കളെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പുഴയിലേക്ക് കാർ മറിയുകയായിരുന്നു. യാത്രക്കാരെ കാറിൽനിന്ന് പുറത്തിറക്കിയ ശേഷം െക്രയിൻ കൊണ്ടുവന്ന് കാർ കരയിലേക്ക് ഉയർത്തി. ടൗൺ പൊലീസും സ്ഥലത്തെത്തി. കക്കാട് ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ വലിയ അപകടങ്ങളാണുണ്ടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.