മുത്തപ്പൻ ക്ഷേത്രത്തിലെ പള്ളിവേട്ടക്ക്​ നാല് തോക്കുകളിൽ കൂടുതൽ ഉപയോഗിക്കരുത്​ -മനുഷ്യാവകാശ കമീഷൻ

കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ കന്നിമാസം നടത്തുന്ന തിരുവപ്പനയോട് അനുബന്ധിച്ചുള്ള പള്ളിവേട ്ടക്ക് കുടുംബാംഗങ്ങളുടെ നാല് തോക്കുകളല്ലാതെ മറ്റ് തോക്കുകൾ ഉപയോഗിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ. തോക്കുകൾ പെല്ലറ്റില്ലാതെ ഉപയോഗിക്കണമെന്ന നിർദേശം ക്ഷേത്ര ഭാരവാഹികൾക്ക് നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ജില്ല കലക്ടർക്ക് നിർദേശം നൽകി. തിരുവപ്പനയിൽ 40ഓളം തോക്കുകൾ വെടിവെപ്പിന് ഉപയോഗിക്കുന്നുവെന്നാരോപിച്ച് അഡ്വ. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. തിരുവപ്പന കഴിഞ്ഞുള്ള കൂടൽ ചടങ്ങിന് നാടൻ തോക്കുകൾ പ്രദർശിപ്പിക്കാറുണ്ടെന്ന് കലക്ടർ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നു. ചടങ്ങിൽ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്നോ നാലോ തോക്കുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇത്തരം ചടങ്ങുകൾ കാലാകാലങ്ങളായി നടന്നുവരുന്നതാണ്. പ്രസ്തുത ആചാരവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഒരുവിധ അപകടങ്ങളും നാളിതുവരെ ഉണ്ടായിട്ടില്ല. ലൈസൻസുള്ള തോക്കുകളാണെങ്കിലും എണ്ണത്തിലധികം തോക്കുകൾ പള്ളിവേട്ടക്ക് ഉപയോഗിക്കുകയാണെങ്കിൽ ജനങ്ങൾക്ക് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. അപകടമുണ്ടായശേഷം നടപടിയെടുക്കുന്നതിനേക്കാൾ നല്ലത് അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നതാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.