യൂനിവേഴ്സിറ്റി കോളജ്​ സംഘർഷം​: ന്യായീകരിക്കുന്നില്ല; നടപടിയെടുക്കും -എസ്​.എഫ്​.​െഎ

കണ്ണൂർ: യൂനിവേഴ്സിറ്റി കോളജിലുണ്ടായത് കാമ്പസിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാെണന്ന് എസ്.എഫ്.െഎ സംസ്ഥാന സെക ്രട്ടറി സച്ചിൻ ദേവ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് രാഷ്ട്രീയസംഘർഷമല്ല. വിദ്യാർഥിസംഘടനകൾ തമ്മിലുണ്ടായ പ്രശ്നവുമല്ല. രണ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം വലിയ സംഘർഷമായി മാറുകയാണുണ്ടായത്. സംഭവെത്ത എസ്.എഫ്.െഎ ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. സംഘർഷത്തിൽ എസ്.എഫ്.ഐക്കാരുണ്ടെങ്കിൽ നടപടിയെടുക്കും. യൂനിവേഴ്സിറ്റി കോളജിലെ യൂനിറ്റ് കമ്മിറ്റിയുടെ പക്വതയില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ, യൂനിറ്റ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ല. കോളജിൽ എസ്.എഫ്.ഐയെ തകർക്കാൻ മാധ്യമങ്ങൾ നുണപ്രചാരണം നടത്തുന്നുണ്ട്. കാമ്പസിൽ പഠിക്കുന്ന എല്ലാവരും എസ്.എഫ്.െഎക്കാരാണ് എന്ന് വിലയിരുത്തുന്നത് തെറ്റാണ്. എസ്.എഫ്.െഎ നല്ലനിലക്ക് മുന്നോട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നവരും ആ കാമ്പസിലുണ്ട്. അത്തരമാളുകൾ നടത്തിയ പ്രതികരണങ്ങളാണ് മാധ്യമങ്ങൾ എസ്.എഫ്.െഎക്കെതിരെ ആയുധമാക്കുന്നത്. കേവലം ആരോപണമുയർന്നതിൻെറ പേരിൽ നടപടിയെടുക്കാനാകില്ല. മാധ്യമങ്ങൾ പലതരം ആരോപണം ഉയർത്തിക്കൊണ്ടുവരാറുണ്ട്. ആരോപണം മാത്രം കേട്ട് നടപടിയെടുക്കുന്ന ശൈലി എസ്.എഫ്.െഎക്കില്ല. കേസെടുത്തതിൻെറ പേരിൽ മാത്രം ആരെയും കുറ്റക്കാരെന്ന് വിലയിരുത്താൻ പറ്റില്ലെന്നും സച്ചിൻദേവ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.