പുതിയതെരു: ദേശീയപാത വികസനത്തിൻെറ ഭാഗമായി വ്യാപാരികളെ വഴിയാധാരമാക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമ ിതി പുതിയതെരു യൂനിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. ഹൈവേ ജങ്ഷൻ മുതൽ ചാല വരെ നാലുവരിപ്പാത നിർമാണത്തിൻെറ ഭാഗമായി പുതിയതെരു ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ പൂർണമായും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഏകോപന സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്‌ഘാടനം ചെയ്തു. രാജൻ തീയ്യറേത്ത്, എ. സുധാകരൻ, മേഖല ജനറൽ സെക്രട്ടറി ആർ. രവീന്ദ്രൻ, ടി.വി. ഗോപിനാഥ്, സി. രവീന്ദ്രൻ, പി.കെ. ജയൻ, കെ.പി. ചന്ദ്രൻ, വി.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ചടങ്ങിൽ കാഷ് അവാർഡ് നൽകി. മരിച്ച വ്യാപാരികളുടെ ആശ്രിതർക്ക് ധനസഹായം വിതരണം ചെയ്തു. ഭാരവാഹികൾ: കെ. അബ്ദുൽ സലാം ഹാജി (പ്രസി.), കെ.പി. ചന്ദ്രൻ, കെ.വി.കെ. ഇബ്രാഹിം ഹാജി (വൈസ്. പ്രസി.), സി. രവീന്ദ്രൻ (ജന. സെക്ര.), പി.പി. ജയപ്രകാശ്, പി.എം. അമീർ (സെക്ര.), പി.കെ. ജയൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.