ഇരിട്ടി ആസ്​ഥാനമായി മിനി സിവിൽ സ്​റ്റേഷൻ സ്​ഥാപിക്കണം

ഇരിട്ടി: കെ.എസ്.ടി.പി റോഡ് നവീകരണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ഇരിട്ടി ആസ്ഥാനമായി മിനി സിവിൽ സ്റ്റേഷൻ ആരംഭിക്കണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിട്ടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് പി.പി. രഘുനാഥൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് കെ.കെ. രാജേഷ്ഖന്ന, സെക്രട്ടറി കെ. സുധാകരൻ, ട്രഷറർ കെ.വി. മഹേഷ്, കെ. ശ്രീകാന്ത്, എം.ജി. സുഭാഷ്, കെ.വി. വിജേഷ്, ഷിേൻറാ അലക്സ്, സി.എം. വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. വിജേഷ് (പ്രസി.), ഷിേൻറാ അലക്സ് (സെക്ര.), സി.എം. വിജയൻ (ട്രഷ.) Iritty ngo.jpg (46 KB) കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിട്ടി ബ്രാഞ്ച് പ്രസിഡൻറ് കെ.വി. വിജേഷ്, സെക്രട്ടറി ഷിേൻറാ അലക്സ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.