നീതി മിനി സൂപ്പർമാർക്കറ്റ്​ ഉദ്ഘാടനം

കൂത്തുപറമ്പ്: കോട്ടയം സർവിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന നീതി മിനി സൂപ്പർമാർക്കറ്റിൻെറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോട്ടയം അങ്ങാടിയിൽ ആരംഭിക്കുന്ന സൂപ്പർമാർക്കറ്റ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനദിവസം മുതൽ ചതയംവരെ നടക്കുന്ന പർച്ചേസുകൾക്ക് പ്രത്യേക സമ്മാനകൂപ്പൺ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡൻറ് പി.പി. ചന്ദ്രൻ, സെക്രട്ടറി എം. സമ്പത്ത്കുമാർ, സി. രവീന്ദ്രൻ, പി. രാഘവൻ, പി.സി. അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.