സിറിയയിൽ പോരാട്ടം രൂക്ഷം; 80 മരണം

സിറിയയിൽ പോരാട്ടം രൂക്ഷം; 80 മരണം കൊല്ലപ്പെട്ടവരിൽ 40ലേറെ സേനാംഗങ്ങളും 36 റെബലുകളും ബെയ്റൂത്ത്: വടക്കുപടിഞ്ഞാറൻ സിറിയയിൽ സർക്കാർ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 80 പേർ കൊല്ലപ്പെട്ടു. സെപ്റ്റംബറിലെ വെടിനിർത്തൽ നിലവിലുണ്ടായിട്ടും വ്യാഴാഴ്ച നടന്ന വ്യത്യസ്ത ആക്രമണങ്ങളിലാണ് ഇത്രയും പേർ മരിച്ചത്. കഴിഞ്ഞ ദിവസം വിമതർ മുന്നേറ്റം നടത്തിയ വടക്കൻ ഹാമയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇത്രയും വലിയ ആൾനാശമുണ്ടായതെന്ന് മേഖലയിലെ മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 40ലേറെ സേനാംഗങ്ങളും 36 റെബലുകളും ഉൾപ്പെടുന്നു. ഇതിൽ അൽഖാഇദ ബന്ധമുള്ള ഹയാത്ത് െതഹ്രീർ അൽ ശാം എന്ന സംഘടനയിൽപെട്ടവരുമുണ്ട്. അഫ്രിൻ മേഖലയിൽ കാർബോംബ് സ്ഫോടനത്തിൽ 13 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.