പാനൂർ: ജീവിതത്തിൻെറ പരുക്കൻ യാഥാർഥ്യത്തോട് പടപൊരുതി ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കി ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയായിരുന്നു പി.എ. റഹ്മാനെന്ന് മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവ് ഡോ.എം.കെ. മുനീർ പറഞ്ഞു. കടവത്തൂർ ടൗണിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. പൊട്ടങ്കണ്ടി അബ്ദുല്ല അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ് ബാബു, പി. കുഞ്ഞിമുഹമ്മദ്, വി. സുരേന്ദ്രൻ, വി.പി. വമ്പൻ, അബ്ദുൽ കരീം ചേലേരി, അഡ്വ. കെ.എ. ലത്തീഫ്, സി.വി.എം. വാണിമേൽ, കെ.ഇ. കുഞ്ഞബ്ദുല്ല, വി. നാസർ മാസ്റ്റർ, കാട്ടൂർ മുഹമ്മദ്, ഡോ.കെ.കെ. മുഹമ്മദ് കുട്ടി, സി.കെ. സുബൈർ, പി.കെ. ഷാഹുൽ ഹമീദ്, പി.പി.എ. ഹമീദ്, രവീന്ദ്രൻ കുന്നോത്ത്, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എം. ഗഫൂർ, കെ.കെ. ബാലൻ, പ്രഭാകരൻ, കെ.സി. കുഞ്ഞബ്ദുല്ല, പയ്യട ഹസൻ എന്നിവർ സംസാരിച്ചു. മന്ത്രി കെ.കെ. ശൈലജ, കെ. മുരളീധരൻ എം.പി, കെ. സുധാകരൻ എം.പി, വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവർ അനുശോചിച്ചു. കെ.പി.എ. മജീദ്, പി.വി. അബ്ദുൽ വഹാബ് എം.പി, ഡോ.എം.കെ. മുനീർ, എം.എൽ.എമാരായ പാറക്കൽ അബ്ദുല്ല, കെ.എം. ഷാജി, എ.എൻ. ഷംസീർ, ഇ.കെ. വിജയൻ എന്നിവരും വി.കെ. അബ്ദുൽ ഖാദർ മൗലവി, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ, അബ്ദുൽ കരീം ചേലേരി, എം.വി. ജയരാജൻ, കെ.പി. മോഹനൻ, സജ്ജീവ് മാറോളി, ഒ.കെ. വാസു, പി. സത്യപ്രകാശ്, കിയാൽ എം.ഡി തുളസീദാസ്, കെ.വി. റംല, എ. അശോകൻ തുടങ്ങിയവർ വസതി സന്ദർശിച്ചു. 'മാധ്യമം' സീനിയർ റീജനൽ മാനേജർ ഉമറുൽ ഫാറൂഖ്, കണ്ണൂർ ബ്യൂറോ ചീഫ് എ.കെ. ഹാരിസ്, പരസ്യം മാനേജർ സജീം എന്നിവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.