ചൊക്ലി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സംസ്ഥാന സർക്കാറിൻെ റ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിൽനിന്ന് ജില്ലതലത്തിൽ രണ്ടാം സ്ഥാനം നേടി ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. ലിറ്റിൽ കൈറ്റ്സ് അവാർഡും പ്രശംസാപത്രവും വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽനിന്ന് കെ. ലിജേഷ് കുമാർ, വി.എ. ലിഷ, കെ.ടി. ദേവനന്ദു എന്നിവർ ഏറ്റുവാങ്ങി. 25,000 രൂപയാണ് അവാർഡ് തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.