പ്രകൃതി സൗഹൃദ ആരോഗ്യ ഭവനം പദ്ധതി

കൂത്തുപറമ്പ്: വേങ്ങാട് ആസ്ഥാനമായുള്ള വിഷൻ ഗ്രീൻ എർത്ത് മൂവ്മൻെറ് സൊസൈറ്റി നടപ്പാക്കുന്ന ക്ക് ആഗസ്റ്റ് 15ന് തു ടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആയിരം ഭവനങ്ങളിലാണ് ആദ്യഘട്ടത്തിൽ ഫലവൃക്ഷ തൈകൾ െവച്ചുപിടിപ്പിക്കുക. അതോടൊപ്പം ഇലക്കറി-പച്ചക്കറി വ്യാപന പദ്ധതികളും സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കും. വീടുകൾക്കു പുറമെ വിദ്യാലയങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലും പ്രകൃതി സൗഹൃദ പദ്ധതി വ്യാപിപ്പിക്കും. visiongreenearthmovement@gmail.com എന്ന വെബ്സൈറ്റിലൂടെ താൽപര്യമുള്ളവർക്ക് അപേക്ഷ നൽകാം. വാർത്തസമ്മേളനത്തിൽ രാജൻ വേങ്ങാട്, കുഞ്ഞിരാമൻ വടവതി, അനിൽ വള്ള്യായി, എം.സി. രമേശൻ, പ്രസാദ് കാറാട്ട്, ശ്രീകാന്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.