തലശ്ശേരി റെയിൽവേ സ്​റ്റേഷനിലെ രസീത്​ പിരിവ്: പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

തലശ്ശേരി: റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഓട്ടോ സ്റ്റാൻഡിലെ പ്രീേപഡ് കൗണ്ടറിൽ നടത്തുന്ന രസീത് പിരിവിനെതിരെ പ്രതിഷേധം. യാത്രക്കാർക്ക് ഉപകരിക്കാത്ത രണ്ടുരൂപ പിരിക്കൽ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇനിമുതൽ ആരും അനധികൃത പിരിവ് നൽകേണ്ടതില്ലെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. മാസങ്ങൾക്ക് മുമ്പാണ് ജെ.സി.െഎയും തലശ്ശേരി ട്രാഫിക് പൊലീസും മുൻകൈയെടുത്ത് ഇവിടെ പ്രീേപഡ് ബൂത്ത് ആരംഭിച്ചത്. ട്രെയിൻ ഇറങ്ങിവരുന്ന യാത്രക്കാർ വരിയായിനിന്ന് രണ്ടു രൂപ കൊടുത്താൽ കൗണ്ടറിൽനിന്ന് രസീത് കിട്ടും. സാധാരണഗതിയിൽ യാത്രചെയ്യേണ്ട സ്ഥലത്തേക്കുള്ള ചാർജ് രസീതിയിൽ രേഖപ്പെടുത്തണം. എന്നാൽ, തലശ്ശേരിയിലെ പ്രീേപഡ് കൗണ്ടറിലെ രസീതിയിൽ യാത്രക്കൂലി രേഖപ്പെടുത്തുന്നില്ല. ഡി.വൈ.എഫ്.ഐ നേതാക്കളായ മുഹമ്മദ് അഫ്സൽ, എം.പി. സമീർ, എം.പി. ജസീൽ, സി.എൻ. ജിതിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.