തസ്​തിക നിർണയം ഓൺ​ൈലനാക്കൽ: പ്രവർത്തനങ്ങൾ തകൃതി

തസ്തിക നിർണയം ഓൺൈലനാക്കൽ: പ്രവർത്തനങ്ങൾ തകൃതി സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തസ്തിക നിർണയവും എയ്ഡഡ് സ്കൂളുകളിലെ നിയമന അംഗീകാരവും ഓൺൈലൻ വഴിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ ഓഫിസുകളിൽ തുടക്കമായി. 'സമന്വയ' പോർട്ടൽ വഴി ജൂലൈ 20നകം തസ്തിക നിർണയം പൂർത്തിയാക്കണമെന്നാണ് നിർദേശം. എന്നാൽ, പ്രാബല്യ തീയതി നേരത്തേ പ്രഖ്യാപിച്ച ജൂലൈ 15ന് തന്നെയാണ്. ഭൂരിഭാഗം സ്കൂളുകളിലും പ്രധാനാധ്യാപകർ അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവരങ്ങൾ 'സമന്വയ' വഴി സമർപ്പിച്ചു കഴിഞ്ഞു. ഉപജില്ല, ജില്ല വിദ്യാഭ്യാസ ഓഫിസുകളിലാണ് തസ്തിക നിർണയം നടത്തുക. കഴിഞ്ഞവർഷത്തെ തസ്തികകളിൽ മാറ്റമില്ലാത്ത സ്കൂളുകളുടെ നിർണയമാണ് ആദ്യം നടത്തുക. 1:40 അനുപാത വിഷയത്തിലും ഭാഷാധ്യാപകരുടെയും സ്പെഷലിസ്റ്റ് അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം കുറക്കുന്നതുമായി ബന്ധപ്പെട്ടും സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുന്നതിനാൽ ഇത്തരം ആനുകൂല്യങ്ങൾ നൽകേണ്ട സ്കൂളുകളുടെ തസ്തിക നിർണയം രണ്ട് ദിവസം കഴിഞ്ഞ് തുടങ്ങിയാൽ മതിയെന്നാണ് നിർദേശം. രാജ്യത്ത് ആദ്യമായാണ് തസ്തിക നിർണയവും നിയമനാംഗീകാരവും ഒാൺലൈനായി ഒരു സംസ്ഥാനത്ത് നടത്തുന്നത്. ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ജൂണിൽതന്നെ തുടങ്ങിയിരുന്നെങ്കിലും 'സമന്വയ' പോർട്ടലിലെ സാേങ്കതിക തകരാറുകളാണ് നടപടികൾ അൽപം വൈകിപ്പിച്ചത്. യഥാർഥ പോർട്ടലിന് പകരം പരിശീലനത്തിനുപയോഗിച്ച വെബ്സൈറ്റിൽ ചില സ്കൂൾ മാനേജർമാർ നിയമനാംഗീകാര നിർദേശങ്ങൾ സമർപ്പിച്ചതടക്കം ചില ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അഞ്ച് സംസ്ഥാന നോഡൽ ഓഫിസർമാരെയും 24 വിദ്യാഭ്യാസ ജില്ലതല നോഡൽ ഓഫിസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ വഴിയുള്ള തസ്തിക നിർണയത്തിനുശേഷം എത്ര അധ്യാപകരും അനധ്യാപകരും പുറത്താകുമെന്ന് വ്യക്തമാകും. അഴിമതിയും നിയമനാംഗീകാരം വൈകുന്നതും തടയാനും പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ ഓഫിസർമാരുടെ ജോലിഭാരവും കുറയും. എയ്ഡഡ് സ്കൂളുകളിൽ ഓൺലൈനായാണ് നിയമനാംഗീകാരം നൽകുക. ഇതിൻെറ അടിസ്ഥാനത്തിൽ അതത് മാനേജർമാർക്ക് നിയമനം നടത്താം. കുട്ടികളുടെ എണ്ണത്തിൻെറ അടിസ്ഥാനത്തിൽ അധികതസ്തിക കണക്കാക്കി അധ്യാപകനിയമനം നടത്തുന്നതിനും അറുതിയാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.