'മേൽക്കോയ്മ രാഷ്ട്രീയത്തിനെതിരെ ഐക്യനിര ശക്തിപ്പെടുത്തണം' തൃശൂർ: രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്ന മേൽക്കോ യ്മ രാഷ്ട്രീയത്തിനെതിരെ ഐക്യനിര കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സഹോദര്യ സംഗമം അഭിപ്രായപ്പെട്ടു. 'വിവേചനങ്ങളെ വിചാരണ ചെയ്യുക; വിധേയത്വങ്ങളോട് വിസമ്മതിക്കുക' എന്ന തലക്കെട്ടിൽ തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് നടത്തുന്ന സാഹോദര്യ രാഷ്ട്രീയ ജാഥയുടെ ഭാഗമായി തൃശൂർ തെന്നിലാപുരം രാധാകൃഷ്ണൻ ഹാളിലായിരുന്നു സംഗമം. അനീതിയും വിവേചനവും അനുഭവിക്കുന്നവർക്കിടയിൽ രാഷ്ട്രീയ ഐക്യം സ്ഥാപിക്കണമെന്നും സാഹോദര്യം രാഷ്ട്രീയ മുദ്രാവാക്യവുമായി പ്രചരിപ്പിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.കെ. ബാബുരാജ്, വി.ആർ. അനൂപ്, പ്രഭാകരൻ വരപ്രത്ത്, പ്രഫ. ടി.ബി. വിജയകുമാർ, ഡോ. ഒ.കെ. വാസു, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി, എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് സയ്യിദ് ഉമർ തങ്ങൾ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നിസാർ സ്വാഗതവും സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന നന്ദിയും പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മൻെറ് നേതാക്കളായ അനീഷ് പാറമ്പുഴ, ഷെഹിൻ ശിഹാബ്, നഈം ഗഫൂർ, പി.ബി. ആഖിൽ, ബിബിത വാഴച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു. അടിക്കുറിപ്പ്: തൃശൂർ തെന്നിലാപുരം രാധാകൃഷ്ണൻ ഹാളിൽ ഫ്രറ്റേണിറ്റി കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.