ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്​ട്രീയജാഥ; സ്വാഗതസംഘം രൂപവത്​കരിച്ചു

കണ്ണൂർ: 'വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹീം, ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ എന്നിവർ നയിക്കുന്ന സാഹോദര്യ രാഷ്ട്രീയജാഥ ജൂലൈ 18ന് ജില്ലയിൽ പ്രവേശിക്കും. ജാഥയുടെ വിജയത്തിനായി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. 18, 19 തീയതികളിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും. സംസ്ഥാന സെക്രട്ടറി എം.ജെ. സാന്ദ്ര, ജില്ല സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ (ചെയ), ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് ജവാദ് അമീർ (ജന. കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.