ഇവിടെ മലിനജലം കെട്ടികിടക്കുയാണ്​അഞ്ചോളം വീട്ടുകാരും വഴിയാത്രികരും ദുരിതത്തിൽ

കണ്ണൂർ സിറ്റി: പനിയിൽ പേടിച്ച് നാട് നീങ്ങുമ്പോൾ കോർപറേഷൻ പരിധിയിലുള്ള അഞ്ചോളം വീട്ടുകാരും മറ്റു വഴിയാത്രികര ും ഉപയോഗിക്കുന്ന സ്ലാബ് റോഡിൽ ചെറുമഴയിൽപോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്ര ദുഷ്കരമാക്കുന്നു. കണ്ണൂർ സിറ്റി പഴയ ഇലക്ട്രിസിറ്റി ഓഫിസിന് അടുത്തുള്ള താമസക്കാർക്കാണ് ഈ ദുരിതം. ഓവുചാലിലെ കെട്ടിക്കിടക്കുന്ന വെള്ളവും വൃത്തിഹീനമായ അവസ്‌ഥയിലാണ്‌. ഓവുചാൽ അടഞ്ഞുകിടക്കുന്നതാണ് കനത്ത മഴപെയ്താൽ ഈ ഭാഗങ്ങളിലുള്ള താമസക്കാർക്ക് ബുദ്ധിമുട്ടായി മാറുന്നത്. ഈ ഭാഗത്തെ വീട്ടുകിണറ്റിലെ വെള്ളവും മലിനമാകുന്നുണ്ട്. ഇതുകാരണം ബ്ലീച്ചിങ് നടത്തിയേ ആവശ്യങ്ങൾക്ക് എടുക്കാൻ കഴിയുന്നുള്ളൂ. കിണർവെള്ളം ഉപയോഗ്യ ശൂന്യമായതിനാൽ പണം നൽകി ജപ്പാൻ കുടിവെള്ള പദ്ധതി പോലുള്ള മറ്റു സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. മുൻകാലങ്ങളിൽ വെള്ളം ഒലിച്ചുപോകാൻ ഓവുചാൽ ഉണ്ടായിരുന്നു. വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്നതും ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നു. ഡെങ്കിപ്പനി അടക്കമുള്ള മഴക്കാല പകർച്ചപ്പനി പ്രതിരോധിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടുന്ന അധികൃതർ, കോർപറേഷൻെറ മൂക്കിന് ചുറ്റുമുള്ള ഇത്തരം ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്ന ആക്ഷേപം ജനങ്ങൾക്കുണ്ട്. സ്കൂൾ കുട്ടികളും ഇൗ വൃത്തിഹീനമായ വെള്ളം താണ്ടിയാണ് കടന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.