തോട്ടിൽ വീണ കുതിരയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കണ്ണൂർ സിറ്റി: പയ്യാമ്പലം പടന്ന തോട്ടിൽ വീണ കുതിരയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി ഏേഴാടെയാണ് സ ംഭവം. പയ്യാമ്പലം ചെസൻ ക്വാർേട്ടഴ്സിലെ ചകൻ ജാഗറിൻെറ കുതിരയെയാണ് സ്റ്റേഷൻ ഇൻചാർജ് സി.വി. വിനോദ് കുമാറിൻെറ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ ചകൻെറ ഇതടക്കം എട്ടോളം കുതിരകൾ പയ്യാമ്പലത്ത് വിനോദ സഞ്ചാരികൾക്കായി സവാരി നടത്തുന്നുണ്ട്. തോട്ടിലെ വെള്ളത്തിൽ വീണ കുതിര ചതുപ്പിലേക്ക് താണുപോയിരുന്നു. ഭാരമുള്ള കുതിര ആയതിനാൽ, ചളി നിറഞ്ഞ തോട്ടിൽനിന്ന് കുതിരയെ രക്ഷിക്കാൻ നാട്ടുകാരും ഫയർഫോഴ്സും നന്നേ പാടുപെട്ടു. രക്ഷപ്പെടുത്തി കരയിൽ എത്തുേമ്പാഴേക്കും കുതിര തണുത്തുവിറച്ച സ്ഥിതിയിലായിരുന്നു. ഫയർമാന്മാരായ സി. വിനേഷ്, സി.എസ്. പ്രശാന്ത്, എസ്. സന്ദീപ്, പി. രാധാകൃഷ്ണൻ, ധനഞ്ജയൻ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.