കനത്ത മഴയില്‍ മണ്ണിടിച്ചില്‍

ചെറുപുഴ: കനത്ത മഴയില്‍ ചെറുപുഴ തിരുമേനിയില്‍ വ്യാപക നാശം. തിരുമേനി കോറാളി റോഡില്‍ പുത്തന്‍പുരക്കൽ ഫ്രാന്‍സിസ ിൻെറ വീടിനു പിന്നില്‍ റോഡിന് താഴെയായി കെട്ടിയ സംരക്ഷണ ഭിത്തി തകര്‍ന്നുവീണ് വീടിന് കേടുപാട് സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 ഓടെയാണ് വലിയ ശബ്ദത്തില്‍ ചെങ്കല്ല് കെട്ടിയ ഭിത്തി ഇടിഞ്ഞുവീണത്. കല്ലുകള്‍ വീണ് വീടിൻെറ ഭിത്തി ഉള്ളിലേക്ക് തള്ളിപ്പോയി. ഷീറ്റ് മേഞ്ഞ വിറകുപുര പൂർണമായും തകര്‍ന്നു. റോഡും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തിരുമേനി ചാത്തമംഗലം റോഡില്‍ കല്ലും മണ്ണും ഒഴുകിയെത്തി ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ടിരുന്ന കല്ലും മണ്ണുമാണ് ശക്തമായ മഴയില്‍ ഒഴുകി റോഡിലേക്ക് എത്തിയത്. നാട്ടുകാര്‍ ഏറെ പണിപ്പെട്ട് മണ്ണ് നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.