മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞിപ്പള്ളി മഖാം ഉറൂസ് ഹരിതചട്ടം പാലിച്ച് നടത്താൻ തീരുമാനിച്ചു. വെള്ളിയാഴ്ച മുതൽ 31വരെ നടക്കുന്ന ഉറൂസിലും 31ന് നടക്കുന്ന ഭക്ഷണവിതരണം ഭക്ഷ്യസുരക്ഷാ വകുപ്പിെൻറ നിർദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക. ആഘോഷത്തിൽ പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കും. എട്ടു ടൺ ഭക്ഷണവിതരണത്തിൽ നേരിട്ട് ചൂടുള്ള ഭക്ഷണം ഇലയിൽ വിതരണം ചെയ്യും. പ്ലാസ്റ്റിക് ഗ്ലാസിൽ ചൂടുള്ള പാനീയങ്ങൾ വിതരണം ചെയ്യുന്നത് ഒഴിവാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിെൻറ എഫ്.എസ്.എസ് ലൈസൻസ് പള്ളി കമ്മിറ്റി എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യും. യോഗത്തിൽ വടകര ഭക്ഷ്യസുരക്ഷ ഓഫിസർ ഡോ. ജിതിൻ രാജ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കുഞ്ഞിപ്പള്ളി കമ്മിറ്റി പ്രസിഡൻറ് ടി.ജെ. ഇസ്മാഈൽ, കൺവീനർ ഉറൂസ് കമ്മിറ്റി, എരിക്കിൽ ഹമീദ്, അൻവർ ഹാജി, എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.