തലശ്ശേരി: ന്യൂ മാഹി വികസന വിദ്യാകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിെൻറ ഭാഗമായി വയോജനങ്ങൾക്കും അമ്മമാർക്കും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്തംഗം ടി.ആർ. സുശീല ഉദ്ഘാടനംചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ബി. ഹരീന്ദ്രൻ അധ്യക്ഷതവഹിച്ചു. വയോജനങ്ങളും വായനയും എന്ന വിഷയത്തിൽ ജില്ല അസി. കോഒാഡിേനറ്റർ ടി.വി. ശ്രീജൻ പ്രഭാഷണം നടത്തി. വായനമത്സര വിജയികൾക്ക് േബ്ലാക്ക് പഞ്ചായത്ത് ആേരാഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അഡ്വ. പ്രദീപ് പുതുക്കുടി സമ്മാനദാനം നിർവഹിച്ചു. ന്യൂ മാഹി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.എം. സെയ്ത്തു, നോഡൽ പ്രേരക് സന്ധ്യ സുകുമാരൻ, എ. രേഖ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.