കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയെൻറ എം.എൽ.എമാർക്കുള്ള പ്രാദേശിക വികസനനിധിയിൽനിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് പാലിയേറ്റിവ് പരിചരണത്തിന് രണ്ട് ആംബുലൻസുകൾ വാങ്ങുന്നതിന് ജില്ല കലക്ടർ ഭരണാനുമതി നൽകി. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ ഇരിവേരി സി.എച്ച്.സിക്ക് ആംബുലൻസിന് ഏഴര ലക്ഷം രൂപ, പിണറായി ഗ്രാമപഞ്ചായത്തിലെ പിണറായി സി.എച്ച്.സിക്ക് ആംബുലൻസിന് ഏഴര ലക്ഷം രൂപ എന്നിങ്ങനെയാണ് വിനിയോഗിക്കുക. അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയുടെ പ്രാദേശിക വികസനനിധിയിൽനിന്ന് 1,80,000 രൂപ വിനിയോഗിച്ച് ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ നീട്ടുന്നതിനും ഭരണാനുമതി നൽകി. പേരാവൂർ എം.എൽ.എ സണ്ണി ജോസഫിെൻറ എം.എൽ.എമാർക്കുള്ള പ്രാദേശിക വികസനനിധിയിൽനിന്ന് സ്കൂളുകൾക്കും ലൈബ്രറികൾക്കും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 7,94,770 രൂപ വിനിയോഗിക്കുന്നതിന് ഭരണാനുമതി നൽകി. നല്ലൂർ എൽ.പി സ്കൂൾ (60,220 രൂപ), സെൻറ് തോമസ് ഹൈസ്കൂൾ കരിക്കോട്ടക്കരി (1,09,920 രൂപ), ഐ.ജെ.എം ഹൈസ്കൂൾ കൊട്ടിയൂർ (94,850 രൂപ), സെൻറ് ജോൺസ് യു.പി സ്കൂൾ തൊണ്ടിയിൽ (82,590 രൂപ), കുനിത്തല എൽ.പി സ്കൂൾ (60,220 രൂപ), സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ, വീർപ്പാട് (92,450 രൂപ), മുബാറക് എൽ.പി സ്കൂൾ അയ്യപ്പൻകാവ് (60,220 രൂപ), ചവറ സ്പെഷൽ സ്കൂൾ ഇരിട്ടി (58,580 രൂപ), സെൻറ് മേരീസ് എച്ച്.എസ് എടൂർ (87,570 രൂപ), ഡോൺ ബോസ്കോ എൽ.പി സ്കൂൾ കോളിക്കടവ് (60,220 രൂപ), വീർപ്പാട് മഹാത്മാ വായനശാല (27,930 രൂപ) എന്നിങ്ങനെയാണ് ഭരണാനുമതിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.