'പരിയാരത്തെ അനധികൃത കച്ചവടം തടയണം'

പരിയാരം: പരിയാരം മെഡിക്കൽ കോളജ് പരിസരത്ത് റവന്യൂ ഭൂമി െകെയേറി ഷെഡുകൾ കെട്ടി നടത്തുന്ന കച്ചവടം തടയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചതായി വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആവശ്യമുന്നയിച്ച് കലക്ടർക്ക് പരാതി നൽകിയതായും ബന്ധപ്പെട്ടവർ പറഞ്ഞു. അനധികൃതമായി 40 ഓളം സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണ സാധനങ്ങൾ മുതൽ ഫാൻസി ഇനങ്ങൾ വരെ ഇവിടെ വിൽക്കുന്നു. ഇതുകാരണം കടകളിലെ വ്യാപാരം 50 ശതമാനത്തിലധികം കുറഞ്ഞു. സർക്കാർ നിർദേശിക്കുന്ന ലൈസൻസോ സുരക്ഷയോ ഇവർക്ക് ബാധകമല്ല. നിയമ ലംഘനം നടക്കുന്നത് പൊലീസ് സ്റ്റേഷ​െൻറ മൂക്കിനുതാഴെയാണെന്നും ഭാരവാഹികളായ പി. രമേശൻ, സി. രാജീവൻ, എം. സഹദേവൻ, എം.വി. വേണുഗോപാലൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.