പയ്യന്നൂർ:- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി പയ്യന്നൂർ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും അക്കാദമിക മാസ്റ്റർ പ്ലാൻ തയാറായി. മണ്ഡലത്തിലെ 90 വിദ്യാലയങ്ങളിലെയും അക്കാദമിക മാസ്റ്റർ പ്ലാനുകള്‍ കണ്ണൂർ ഡയറ്റിെൻറ സഹായത്തോടെ പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ചർച്ചചെയ്ത് അംഗീകരിച്ചു. പൂർത്തീകരണ പ്രഖ്യാപനം പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. പെരിങ്ങോം- വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. നളിനി, കങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻറ് പി. ഉഷ, ഡി.ഇ.ഒ എൻ. ഗീത, എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ എന്നിവര്‍ സംസാരിച്ചു. എ.ഇ.ഒ രവീന്ദ്രൻ കാവിലെവളപ്പിൽ സ്വാഗതവും ബി.പി.ഒ പി.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.