ബി.ജെ.പിക്കാർ യഥാർഥ ദേശസ്​നേഹികളല്ല ^അൽപേഷ്​ താക്കൂർ

ബി.ജെ.പിക്കാർ യഥാർഥ ദേശസ്നേഹികളല്ല -അൽപേഷ് താക്കൂർ കണ്ണൂര്‍: ബി.ജെ.പിക്കാര്‍ യഥാര്‍ഥ ദേശസ്‌നേഹികളല്ലെന്നും അവര്‍ അധികാരത്തേയും സമ്പത്തിനേയും മാത്രമാണ് സ്‌നേഹിക്കുന്നതെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂർ. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം ലക്ഷ്യമിട്ടുള്ള കപടമായ ദേശസ്‌നേഹം പറഞ്ഞ് മോദിയും അമിത് ഷായും രാജ്യത്ത് വിദ്വേഷത്തി​െൻറ പ്രചാരകരായാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി നേതൃത്വം പാവപ്പെട്ടവരെ, പിന്നാക്കവിഭാഗങ്ങളെ ഭയപ്പെടുത്തി അധികാരം നിലനിര്‍ത്തുന്നു. ഗുജറാത്തില്‍ നിരന്തരമായുള്ള ഈ ഭയപ്പെടുത്തലിനെതിരായി ഇത്തവണ വെല്ലുവിളി ഉയര്‍ത്താന്‍ നമുക്ക് സാധിച്ചു. അതി​െൻറ ഫലമാണ് കോണ്‍ഗ്രസ് നേടിയ തിളക്കമാര്‍ന്ന വിജയമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, വി.എ. നാരായണന്‍, സുമാ ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി. മുരളി, വി.വി. പുരുഷോത്തമന്‍, എ.പി. അബ്ദുല്ലക്കുട്ടി, മുഹമ്മദ് ബ്ലാത്തൂര്‍, ജോഷി കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.