വീട്​ കുത്തിത്തുറന്ന്​ മോഷണം; കഴുത്തിൽനിന്ന്​ അഞ്ചരപ്പവൻ മാല കവർന്നു

പാനൂർ: പന്ന്യന്നൂർ തെക്കേ മനേക്കരയിൽ വീടി​െൻറ വാതിൽ കുത്തിത്തുറന്ന് മോഷണം. വീട്ടിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചു പവ​െൻറ മാല കവർന്നു. ചമ്പാട് അരയാക്കൂൽ മേഖലയിൽ പരക്കെ മോഷണശ്രമവും നടന്നിട്ടുണ്ട്. പടിഞ്ഞാേറ മനേക്കരയിലെ താനക്കണ്ടി നീലാംബരിയിൽ സതിയുടെ അഞ്ചരപ്പവൻ മാലയാണ് കവർന്നത്. ചൊവ്വാഴ്ച അർധരാത്രി 12.30 ഓടെയാണ് സംഭവം. മുൻഭാഗത്തെ വാതിൽ ഇരുമ്പുപാരയുപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകെത്തത്തിയത്. ഒരു മുറിയിൽ ഒറ്റക്ക് കിടന്നുറങ്ങുകയായിരുന്ന സതിയുടെ കഴുത്തിലുണ്ടായിരുന്ന മാല മുഖംമൂടിയണിഞ്ഞ മോഷ്ടാവ് കവർന്നത്. ബഹളംവെച്ചെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. സമീപത്തെ മുറിയിൽ സതിയുടെ മകളും ഭർത്താവും ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാനായില്ല. വിവരമറിഞ്ഞ് പാനൂർ പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.