കാസർകോട്: ''പണ്ട് ഇൗ പുഴയിൽ ഇരുനിലബോട്ട് സർവിസ് നടത്തിയിരുന്നു... പാദൂർക്കാരുടെ ബോട്ട് എന്നാണ് അത് അറിയപ്പെട്ടിരുന്നത്. തെക്കിലിന് അപ്പുറത്ത് പാണ്ടിക്കണ്ടം വരെ ഇൗ ബോട്ട് യാത്രചെയ്തിരുന്നു...'' ''എത്രവലിയ മലവെള്ളപ്പാച്ചിലുണ്ടായാലും ഞങ്ങൾ കടത്ത് നിർത്തിയിരുന്നില്ല. പുഴയിൽ നല്ല ഒഴുക്കുണ്ടാകുേമ്പാൾ പുലിക്കുന്ന് ഭാഗത്തേക്ക് തുഴഞ്ഞുപോകും. വെള്ളത്തിന് നല്ല ബാറ് ഉണ്ടാകുേമ്പാൾ കവുക്കോലിന് പുറമെ തോണിയിൽ രണ്ട് ഭാഗത്തും തുഴകൾ ഘടിപ്പിച്ച് യാത്രക്കാരിൽ രണ്ടുപേരെ തുഴയാൻ ഏൽപിക്കുകയും ചെയ്തിരുന്നു...'' ഒരു പുഴയുടെ ഒാർമപ്പുസ്തകവും ആത്മകഥയുമാവുകയാണ് ജില്ല സ്‌കൂൾ കലോത്സവത്തിെൻറ സ്മരണികയായി പ്രസിദ്ധീകരിക്കുന്ന 'ജീവനരേഖ: ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവർത്തമാനങ്ങൾ' എന്ന പഠനഗ്രന്ഥം. ജില്ല കലോത്സവത്തിന് വേദിയായ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിെൻറ അരികിലൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴ പുസ്തകത്തിന് വിഷയമായത് യാദൃച്ഛികമായല്ല. പതിവുരീതിയിലുള്ള മാമൂൽ സമാഹാരമാകാതെ പുഴവായനകളുടെ സമഗ്രഗ്രന്ഥം എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ സ്മരണിക വിദ്യാർഥികൾക്കും മുതിർന്നവർക്കും പുതിയ അറിവ് പകരുന്നതായി. നാശത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ചന്ദ്രഗിരിപ്പുഴയുടെയും അതിെൻറ തീരജീവിതത്തിെൻറയും ചരിത്രരേഖ കൂടിയാണിത്. പുഴയും അത് നീരൂട്ടിവളർത്തിയ ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, പഠനങ്ങൾ, പുരാവൃത്തങ്ങൾ, നിരീക്ഷണങ്ങൾ, പുഴയോടൊത്ത് -------ജീവിതോപാനം---------- നടത്തിയ മനുഷ്യരുടെ ഒാർമകൾ, സാഹിത്യത്തിലെ പുഴകൾ എന്നിങ്ങനെ പലതായി തിരിച്ച വിഷയസമൃദ്ധി 360 പേജുകളുള്ള പുസ്തകത്തെ കാമ്പുറ്റതാക്കുന്നു. പുഴകളുടെ പരിരക്ഷണത്തിനുവേണ്ടി ജീവിച്ച ഡോ. എ. ലതയുടെ ഒാർമക്കായാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ഡോ. ലതയെക്കുറിച്ച് പരിസ്ഥിതി, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ. രാമചന്ദ്രൻ എഴുതിയ ജലതർപ്പണം എന്ന ലേഖനത്തോടെയാണ് ജീവനരേഖയിലെ അധ്യായങ്ങൾ തുറക്കുന്നത്. ജി.ബി. വത്സൻ ചീഫ് എഡിറ്ററും കെ.വി. മണികണ്ഠദാസ് എഡിറ്ററുമായ സമിതിയാണ് ജീവനരേഖയുടെ അണിയറയിൽ പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.