​ചുവപ്പിലലിഞ്ഞ്​ കണ്ണൂർ

കണ്ണൂർ: ജില്ലയിലെ പാർട്ടിയുടെ സംഘബലം വിളിച്ചോതി ചുവടുവെച്ച ചുവപ്പു വളൻറിയർ മാർച്ച് നഗരത്തെ ചെഞ്ചായത്തിൽ മുക്കി. ബാൻഡ് മേളത്തി​െൻറ അകമ്പടിയോടെ നടന്ന മാർച്ചിൽ 25000 വളൻറിയർമാരാണ് അണിനിരന്നത്. മൂന്നു ദിവസമായി നടന്നുവന്ന സി.പി.എം ജില്ല സമ്മേളന സമാപനത്തോടനുബന്ധിച്ചാണ് ചുവപ്പ് വളൻറിയർമാർ സമാപന സമ്മേളന വേദിയായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ ഇ.കെ. നായനാർ നഗറിലേക്ക് മാർച്ച് നടത്തിയത്. വളൻറിയർ മാർച്ചോടെയും ജനലക്ഷങ്ങളുടെ റാലിയോടെയുമാണ് സമാപന സമ്മേളനം ആരംഭിച്ചത്. വൈകീട്ട് മൂന്നോടെ കണ്ണൂർ സ​െൻറ് മൈക്കിൾസ് സ്‌കൂൾ മൈതാനിയിൽ നിന്ന് ചുവപ്പു വളൻറിയർ മാർച്ച് ആരംഭിച്ചു. കേന്ദ്രീകരിച്ച പ്രകടനമുണ്ടായിരുന്നില്ല. പൊതുസമ്മേളനത്തിനെത്തിയ ബഹുജനങ്ങൾ താണയിലും എ.കെ.ജി ആശുപത്രിക്ക് സമീപവും വാഹനമിറങ്ങി ചെറുപ്രകടനങ്ങളായി സമ്മേളന നഗരിയിലേക്ക് നീങ്ങുകയായിരുന്നു. ആസാദി ഗാനവും മുദ്രാവാക്യങ്ങളുമായി ഇവർ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചു. സ്‌റ്റേഡിയത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചുവപ്പുസേനയുടെ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.